എസ്എസ്എല്‍സി പരീക്ഷ നാളെ ആരംഭിക്കും

Latest News

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ നാളെ ആരംഭിക്കും. ജില്ലയിലെ 253 സ്കൂളുകളില്‍ നിന്നായി 19,503 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുക.9935 ആണ്‍കുട്ടികളും 9568 പെണ്‍കുട്ടികളുമാണുള്ളത്. രാവിലെ 9.45 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ഇടവിട്ടുള്ള ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന പരീക്ഷ ഏപ്രില്‍ 29 ന് സമാപിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചായിരിക്കും പരീക്ഷ നടത്തിപ്പ്. വിദ്യാര്‍ത്ഥികളുടെ താപനില പരിശോധിച്ചതിനുശേഷം മാത്രമേ പരീക്ഷാഹാളില്‍ പ്രവേശനം അനുവദിക്കൂ. ഉയര്‍ന്ന താപനിലയുള്ള കുട്ടികള്‍ക്ക് അതത് സ്കൂളുകളിലെ പ്രത്യേക ക്ലാസ്സ്മുറികളില്‍ പരീക്ഷയ്ക്കിരുത്തും. കൊവിഡ് പോസിറ്റീവായ വിദ്യാര്‍ത്ഥികള്‍ക്ക് പി.പി.ഇ. കിറ്റ് ധരിച്ച് പരീക്ഷയെഴുതാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. 4,27,407 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. അതില്‍ 4,26,999 പേര്‍ റെഗുലര്‍ വിദ്യാര്‍ത്ഥികളും 408 പേര്‍ പ്രൈവറ്റായി പരീക്ഷക്കിരിക്കുന്നവരുമാണ്. അതില്‍ 2,18,902 പേര്‍ ആണ്‍കുട്ടികളും 2,08,097 പേര്‍ പെണ്‍കുട്ടികളുമാണ്. 2,962 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ഗള്‍ഫ് മേഖലയില്‍ ഒന്‍പത് കേന്ദ്രങ്ങളിലായി 574 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നു. ലക്ഷദ്വീപില്‍ ഒന്‍പത് കേന്ദ്രങ്ങളിലായി 882 വിദ്യാര്‍ഥികളും പരീക്ഷക്കിരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *