കോഴിക്കോട്: എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഗഫൂര്‍ അറയ്ക്കല്‍ അന്തരിച്ചു. ഏറ്റവും പുതിയ നോവലായ ‘ദ കോയ’യുടെ പ്രകാശനം കോഴിക്കോട് വെച്ച് നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയായിരുന്നു മരണം. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് കോഴിക്കോട് സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോഴിക്കോട് ഫറോക്ക് സ്വദേശിയായ അദ്ദേഹം കുറച്ചുകാലമായി മലപ്പുറം ജില്ലയിലെ ചെമ്മാട് ആയിരുന്നു താമസം.
2015 ല്‍ പുറത്തിറങ്ങിയ ‘ലുക്കാച്ചുപ്പി’ എന്ന സിനിമയുടെ തിരക്കഥാകൃത്താണ്. ജനശതാബ്ദി, കോട്ടയം തുടങ്ങിയ സിനിമകള്‍ക്ക് വേണ്ടി രചനയും നിര്‍വഹിച്ചു.
ഒരു ഭൂതത്തിന്‍റെ ഭാവിജീവിതം, അരപ്പിരി ലൂസായ കാറ്റാടി യന്ത്രം, തുടങ്ങിയ നോവലുകളും, അമീബ ഇരപിടിക്കുന്നതെങ്ങനെ, നിദ്ര നഷ്ടപ്പെട്ട സൂര്യന്‍, എന്നീ കവിതാസമാഹാരങ്ങളും പുറത്തിറക്കിയിട്ടുണ്ട്. നക്ഷത്രജന്മം, ഹോര്‍ത്തൂസുകളുടെ ചോമി, മത്സ്യഗന്ധികളുടെ ദ്വീപ് എന്നീ ബാലസാഹിത്യ കൃതികളും എഴുതി