എഴുത്തുകാരന്‍ നാരായന്‍ അന്തരിച്ചു

Latest News

കൊച്ചി : നോവലിസ്റ്റ് നാരായന്‍ അന്തരിച്ചു. 82 വയസായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. നിരവധി നോവലുകളും കഥകളും എഴുതിയിട്ടുള്ള നാരായന്‍ കേരള സാഹിത്യ അക്കാദമി ജേതാവ് കൂടിയാണ്.സമൂഹത്തിന്‍റെ അടിത്തട്ടിലെ സാധാരണ ജനങ്ങളുടെ ജീവിതപ്രശ്നങ്ങള്‍ ചിത്രീകരിക്കുന്ന നോവലുകളാണ് നാരായണിന്‍റെ പ്രധാന സാഹിത്യസംഭാവന. കൊച്ചരേത്തിയാണ് പ്രധാന കൃതി. പ്രകൃതിയോടു മല്ലിട്ടു ജീവിക്കുന്ന കേരളത്തിലെ ആദിവാസി സമൂഹമായ മലയരയന്മാരെക്കുറിച്ച് അനുഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതിയിട്ടുള്ള നോവലാണ് കൊച്ചരേത്തി.ഈ കൃതിയിലെ ഭാഷാപരമായ പ്രത്യേകതകള്‍, പ്രമേയം തുടങ്ങിയവ ഇതിനെ ദലിത് നോവല്‍ എന്ന നിലയില്‍ ശ്രദ്ധേയമാക്കി. കൊച്ചരേത്തിക്ക് 1999 ല്‍ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.ഊരാളിക്കുടി, ചെങ്ങാറും കുട്ടാളും, വന്നല, ആരാണു തോല്‍ക്കുന്നവര്‍, ഈ വഴിയില്‍ ആളേറെയില്ല എന്നീ നോവലുകള്‍ രചിച്ചിട്ടുണ്ട്. പെലമറുതയെന്ന കഥയും നിസ്സഹായന്‍റെ നിലവിളിയെന്ന കഥാസമാഹാരവും പുറത്തിറക്കിയിട്ടുണ്ട്.കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിന് പുറമെ (1999), അബുദാബി ശക്തി അവാര്‍ഡ്(1999), തോപ്പില്‍ രവി അവാര്‍ഡ്(1999) എന്നിവയും നേടിയിട്ടുണ്ട്.എഴുത്തുകാരന്‍ നാരായന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ആദിവാസി ജീവിതാവസ്ഥകളെ കുറിച്ചുള്ള അദ്ദേഹത്തിന്‍റെ രചനകള്‍ അവരുടെ ജീവിതാനുഭവത്തെ വരച്ചുകാട്ടുന്നതായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *