എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ ശനിയാഴ്ച പ്രഖ്യാപിക്കും: വി.എന്‍. വാസവന്‍

Top News

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍.
പാര്‍ട്ടി സെക്രട്ടേറിയറ്റും മണ്ഡലം കമ്മിറ്റിയും ചേര്‍ന്നശേഷം ആഗസ്റ്റ് 12-ന് സ്ഥാനാര്‍ഥിയെ കോട്ടയത്ത് വച്ച് പ്രഖ്യാപിക്കുമെന്ന് വാസവന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസിന്‍റെ തൃക്കാക്കര മോഡല്‍ പ്രചരണം കോട്ടയത്ത് നടക്കില്ല. സഹതാപതരംഗം മറികടക്കാന്‍ കഴിയുന്ന രാഷ്ട്രീയ സാഹചര്യം കോട്ടയത്തുണ്ടെന്നും പുതുപ്പള്ളി സി.പി.എമ്മിന് ശക്തമായ സംഘടനാ അടിത്തറയുള്ള മണ്ഡലമാണെന്നും വാസവന്‍ അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *