എല്ലാ മുതിര്‍ന്നവര്‍ക്കും വാക്സിന്‍ നിര്‍ബന്ധം: ബൈഡന്‍

Gulf Latest News

വാഷിംഗ്ടണ്‍: ഈ മാസം 19ന് മുന്‍പായി രാജ്യത്തെ എല്ലാ മുതിര്‍ന്നവരും കൊവിഡ് വാക്സിന്‍ നല്‍കണമെന്ന് യു..എസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞു. അലക്സാന്‍ഡ്രിയയിലെ വിര്‍ജീനിയ തിയോളജിക്കല്‍ സെമിനാരിയിലെ വാക്സിന്‍ സെന്‍റര്‍ സന്ദര്‍ശിച്ചശേഷമാണ് വൈറ്റ്ഹൗസില്‍ അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൊവിഡ് വ്യാപനം തടയാന്‍ രാജ്യത്ത് വാക്സിന്‍ വിതരണം വേഗത്തിലാക്കിയിരുന്നു. തുടക്കത്തില്‍ പ്രായമായവരെപ്പോലുള്ള അപകടസാധ്യത ഏറെയുള്ളവര്‍ക്ക് വാക്സിന്‍ വിതരണം നിജപ്പെടുത്തിയിരുന്നു. എന്നാല്‍ താന്‍ അധികാരത്തിലിരിക്കുന്ന ആദ്യ 100 ദിവസത്തിനുള്ളില്‍ 100 ദശലക്ഷം ഡോസുകള്‍ എത്തിക്കുകയെന്ന ലക്ഷ്യമാണ് ബൈഡന്‍ ആദ്യം നിശ്ചയിച്ചിരുന്നത്. ഏപ്രില്‍ 29ആയ തന്‍റെ 100ാം ദിവസത്തോടെ 200 മില്യണ്‍ ഡോസുകള്‍ നല്‍കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. ഇതുവരെ167 ദശലക്ഷത്തിലധികം ഡോസുകള്‍ രാജ്യത്ത് നല്‍കിയിട്ടുണ്ട്.യു.എസില്‍ മോഡേണ, ഫൈസര്‍ ബയോടെക്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിനുകളാണ് ഉപയോഗിക്കുന്നത്. ഇതില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഒരു വാക്സിനും ബാക്കിരണ്ടിനും രണ്ട് വാക്സിന്‍ വീതവുമാണ് വേണ്ടത്. 19ന് മുന്‍പായി 90ശതമാനം വരുന്ന മുതിര്‍ന്നവരും അഗീകൃതമായ മൂന്ന് വാക്സിനില്‍ ഏതെങ്കിലും ഒന്നിന് അര്‍ഹരാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഒപ്പം അവര്‍ താമസിക്കുന്ന സ്ഥലത്തിന് 8 കിലോമീറ്റര്‍ ഉള്ളിലായി ഒരു വാക്സിന്‍ കേന്ദ്രം വേണമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *