ന്യൂഡല്‍ഹി: നല്ല ലക്ഷ്യത്തോടെ ചെയ്യുന്ന പല കാര്യങ്ങള്‍ക്കും രാഷ്ട്രീയത്തിന്‍റെ നിറം ചാര്‍ത്തുന്നത് നമ്മുടെ രാജ്യത്തിന്‍റെ ദൗര്‍ഭാഗ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.കേന്ദ്രത്തിന്‍റെ അഗ്നിപഥ് സൈനിക റിക്രൂട്ട്മെന്‍റ് പദ്ധതിക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന.പ്രഗതി മൈതാനത്തെ പ്രധാന തുരങ്കപാത ഉദ്ഘാടനത്തിന് ശേഷം നടത്തിയ പ്രസംഗത്തില്‍ ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.’നമ്മുടെ രാജ്യത്തിന്‍റെ ദൗര്‍ഭാഗ്യമാണ്, നല്ല ലക്ഷ്യത്തോടെ ചെയ്യുന്ന പല കാര്യങ്ങളും രാഷ്ട്രീയത്തിന്‍റെ നിറത്തില്‍ കുടുങ്ങിയത്’, എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
പ്രഗതി മൈതാന്‍ ഇന്‍റഗ്രേറ്റഡ് ട്രാന്‍സിറ്റ് കോറിഡോര്‍ പദ്ധതിയുടെ പ്രധാന തുരങ്കവും അടിപ്പാതകളും പ്രധാനമന്ത്രി ഇന്നലെയാണ് ന്യൂഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തത്. ഇതില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹി-എന്‍ സി ആറിന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തന്‍റെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കുറിച്ചും പ്രസംഗത്തില്‍ അദ്ദേഹം വിശദീകരിച്ചു.
കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ മെട്രോ സര്‍വീസ് 193 കിലോമീറ്ററില്‍ നിന്ന് 400 കിലോമീറ്ററായി വര്‍ധിച്ചതായി നരേന്ദ്ര മോദി അവകാശപ്പെട്ടു.