ന്യൂഡല്‍ഹി: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പു കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ വിവിധ ഇടങ്ങളില്‍ എന്‍ഐഎ പരിശോധന. ഷഹീന്‍ബാഗ് അടക്കം ഒന്‍പത് ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്.പ്രതി ഷാരൂഖ് സെയ്ഫിയുടെ വീട്ടിലും സമീപപ്രദേശങ്ങളിലുമാണ് പരിശോധന. സംഭവത്തിന് രാജ്യാന്തര ബന്ധമുണ്ടെന്നത് സംബന്ധിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചെന്നാണ് സൂചന.ഇയാളുടെ ഫോണ്‍വിളികള്‍ അടക്കമുള്ള വിവരങ്ങള്‍ അന്വേഷണസംഘം കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. ഫോണിലെ ചില ആപ്പുകള്‍ ഉപയോഗിച്ച് പ്രതി വിദേശത്തുള്ള ആളുകളുമായി ബന്ധം പുലര്‍ത്തിയിരുന്നതായും എന്‍ഐഎ കണ്ടെത്തി.ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നതെന്നാണ് വിവരം.