എലത്തൂര്‍ സീറ്റ് കോണ്‍ഗ്രസ്
ഏറ്റെടുക്കണമെന്ന് എം.കെ രാഘവന്‍ എം.പി

Kerala

കോഴിക്കോട്: പുതിയ ഘടക കക്ഷിയായ എന്‍.സി.കെക്ക് നല്‍കിയ എലത്തൂര്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് എം.കെ. രാഘവന്‍ എം.പി. സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തില്ലെങ്കില്‍ വലിയ പരാജയത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.പ്രബല പാര്‍ട്ടിയായ സി.എം.പിക്കടക്കം ഒരു സീറ്റാണ് അനുവദിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ എന്‍.സി.പിയില്‍ നിന്ന് വന്ന മാണി സി കാപ്പന്‍റെ എന്‍.സി.കെക്ക് രണ്ട് സീറ്റു നല്‍കിയത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ഘടകകക്ഷിയായ എന്‍.സി.കെക്ക് നല്‍കിയ എലത്തൂര്‍ സീറ്റില്‍ സുല്‍ഫീകര്‍ മയൂരിയാണ് സ്ഥാനാര്‍ഥി. ഇദ്ദേഹം പത്രിക സമര്‍പ്പിക്കാണെത്തിയപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.
പത്രിക സമര്‍പ്പിച്ച ശേഷം പൊലീസ് സംരക്ഷണത്തിലാണ് സുല്‍ഫീകര്‍ മയൂരി മടങ്ങിപ്പോയത്.എലത്തൂരില്‍ കെ.പി.സി.സി നിര്‍വാഹകസമിതിയംഗം യു.വി. ദിനേശ് മണി വിമതസ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള നീക്കമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *