എയിംസ്, റയില്‍വേ പദ്ധതികളില്ല, കേരളത്തെ അവഗണിച്ചു: മന്ത്രികെ. എന്‍. ബാലഗോപാല്‍

Latest News

തിരുവനന്തപുരം: കേന്ദ്രബജറ്റില്‍ കേരളത്തോട് കാണിച്ചത് ക്രൂരമായ അവഗണനയെന്ന് സംസ്ഥാനധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേന്ദ്ര പദ്ധതികളുടെ തുക വെട്ടിക്കുറച്ചു. റയില്‍വേ പദ്ധതികളില്ല. എയിംസ് പ്രഖ്യാപിച്ചില്ല. തൊഴിലുറപ്പ് പദ്ധതിയുടെ തുക ബജറ്റില്‍ വെട്ടിച്ചുരുക്കി. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള തുക കഴിഞ്ഞ ബജറ്റില്‍ 2.14 ലക്ഷം കോടിയായിരുന്നത് ഈ ബജറ്റില്‍ 1.57 ലക്ഷം കോടിയായി കുറഞ്ഞു.ധാന്യങ്ങള്‍ കര്‍ഷകരില്‍നിന്ന് സംഭരിക്കുന്നതിന് പ്രതിഫലമായി നല്‍കുന്ന തുകയും കുറഞ്ഞു. കേന്ദ്ര പദ്ധതികള്‍ക്കുള്ള പണം ഇന്‍പുട് അടിസ്ഥാനത്തില്‍ നല്‍കിയിരുന്നത് റിസല്‍ട്ട് അടിസ്ഥാനത്തിലാക്കാനാണ് തീരുമാനം. കേന്ദ്രപദ്ധതികള്‍ നടപ്പിലാക്കുന്നതിലെ ഗുണഫലം ആരാണ് വിലയിരുത്തുന്നത് എന്നത് പ്രശ്നമാണെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്‍റെ പണം വീതം വെക്കുന്നതില്‍ സംസ്ഥാനത്തോട് വലിയ അവഗണനയാണ് കാണിക്കുന്നത്. പല മേഖലകളിലും സംസ്ഥാനം വികസിച്ചതാണ് പണം കുറക്കാന്‍ കാരണമായി പറയുന്നത്. എന്നാല്‍ കേരളത്തെക്കാള്‍ ജനസംഖ്യ കുറഞ്ഞ സംസ്ഥാനങ്ങള്‍ക്ക് ഇവിടത്തേക്കാള്‍ കൂടുതല്‍ ഫണ്ട് ലഭിക്കുന്നുണ്ട്. പദ്ധതികളുടെ ഗുണഫലം നോക്കി ഫണ്ട് തരുമെന്ന് പറയുന്നതിലൂടെ പുതിയ നിയന്ത്രണം കൊണ്ടുവരുന്നുവെന്നാണ് മനസിലാക്കേണ്ടത്. പഞ്ചായത്ത് തലത്തിലടക്കം സഹകരണ മേഖലയിലേക്ക് കടന്നുകയറാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *