ഹോങ്ചൗ: ഏഷ്യന്‍ ഗെയിംസിന്‍റെ അഞ്ചാം ദിനത്തിലും മെഡല്‍വേട്ട തുടര്‍ന്ന് ഇന്ത്യ. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്നലെ ഇന്ത്യ സ്വര്‍ണം നേടി. സറബ്ജോത് സിംഗ്, അര്‍ജുന്‍ സിംഗ് ചീമ, ശിവ നര്‍വാള്‍ എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം നേടിയത്.ഇന്ത്യയുടെ ആറാം സ്വര്‍ണമാണിത്.വുഷുവിലാണ് ഇന്ത്യ മറ്റൊരു മെഡല്‍ സ്വന്തമാക്കിയത്. വനിതകളുടെ 60 കിലോഗ്രാം വിഭാഗത്തില്‍ റോഷിബിനാ ദേവി വെള്ളി മെഡല്‍ നേടി.
അശ്വാഭ്യാസം ഡ്രെസേജ് ഇനത്തില്‍ ഇന്ത്യയുടെ അനുഷ് അഗര്‍വാലയ്ക്ക് വെങ്കലം ലഭിച്ചു. ആറ് സ്വര്‍ണവും എട്ട് വെള്ളിയും 11 വെങ്കലവുമായി 25 മെഡലുമായി അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. അനുഷ് നേടുന്ന രണ്ടാമത്തെ മെഡലാണിത്. മുന്‍പ് അശ്വാഭ്യാസം ഡ്രെസേജ് വിഭാഗത്തില്‍ സുദീപ്തി ഹജേല, ദിവ്യകൃതി സിംഗ്, ഹൃദയ് ഛേദ എന്നിവര്‍ക്കൊപ്പം അനുഷ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിക്കൊടുത്തിരുന്നു.