എപിപി ജീവനൊടുക്കിയ സംഭവം: രണ്ട് പേര്‍ അറസ്റ്റില്‍

Top News

കൊല്ലം : പരവൂര്‍ മുന്‍സിഫ് കോടതിയിലെ അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ജീവനൊടുക്കിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. പരവൂര്‍ കോടതിയിലെ ഡിഡിപി അബദുള്‍ ജലീല്‍, എപിപി ശ്യാം കൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ക്ക് എതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ക്രൈംബ്രാഞ്ച് ചുമത്തി. ഇവരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. മാനസിക സമ്മര്‍ദം താങ്ങാനാകതെ എപിപി അനീഷ്യ ആത്മഹത്യ ചെയ്തെന്നാണ് കേസ്.ജനുവരി 22ന് ആണ് കൊല്ലം പരവൂര്‍ മുന്‍സിഫ് കോടതിയിലെ അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. അനീഷ്യ ജീവനൊടുക്കുന്നത്. അനീഷ്യയില്‍ നിന്നും നിര്‍ണായക വിവരങ്ങളടങ്ങിയ 50 പേജുള്ള ഡയറിക്കുറിപ്പ് പോലീസിന് ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *