എപരസ്യബോര്‍ഡ് തകര്‍ന്നുവീണ് അപകടം : മരണം 14 ആയി

Top News

മുംബൈ: വേനല്‍മഴയ്ക്കൊപ്പം ആഞ്ഞുവീശിയ പൊടിക്കാറ്റില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. അറുപതിലധികം പേര്‍ക്കു പരുക്കേറ്റു. ഘാട്കോപ്പറിലെ ചെഡ്ഡാ നഗറില്‍ 100 അടി ഉയരത്തില്‍ സ്ഥാപിച്ച ബോര്‍ഡ് പെട്രോള്‍ പമ്പിനു മുകളിലേക്കു തകര്‍ന്നുവീണാണ് അപകടമുണ്ടായത്. ഇരുമ്പു തൂണുകളുടെ അവശിഷ്ടങ്ങളില്‍ നിന്ന് 67 പേരെ രക്ഷിച്ചു. 120 അടി വീതം നീളവും വീതിയുമുള്ളതാണ് തകര്‍ന്ന ഹോര്‍സിംഗ്. തൂണുകളടക്കം 250 ടണ്‍ ഭാരമുണ്ടെന്നാണ് പ്രാഥമിക വിവരം.
നിയമവിരുദ്ധമായി ബോര്‍ഡ് സ്ഥാപിച്ച പരസ്യക്കമ്പനിക്കെതിരെ പൊലീസ് കേസെടുത്തു. പടുകൂറ്റന്‍ ഹോര്‍ഡിംഗ് അപകടഭീഷണി ഉയര്‍ത്തുന്നതായി ചൂണ്ടിക്കാട്ടി നേരത്തെ പരാതി നല്‍കിയിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. എന്നാല്‍, നടപടിയുണ്ടായില്ല.

Leave a Reply

Your email address will not be published. Required fields are marked *