ജാബുവ : 400 സീറ്റ് ആഹ്വാനം ആവര്‍ത്തിച്ച് മോദി. ഇന്നലെ മധ്യപ്രദേശിലെ ജാബുവയില്‍ ജന്‍ ദേശീയ മഹാസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് 2024ല്‍ എന്‍.ഡി.എ 400 സീറ്റ് നേടുമെന്ന് മോദി ആവര്‍ത്തിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ 400 കടക്കുമെന്നും ബി.ജെ.പിക്ക് മാത്രം 370 സീറ്റുകള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.എന്‍.ഡി.എക്ക് ഇത്തവണ 400ലേറെ സീറ്റ് കിട്ടുമെന്ന് പാര്‍ലമെന്‍റിലെ പ്രതിപക്ഷ നേതാക്കള്‍ വരെ അഭിപ്രായപ്പെട്ടെന്ന് പുതിയ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത ശേഷം മോദി പറഞ്ഞു. ബി.ജെ.പിക്ക് 370 സീറ്റ് കിട്ടാന്‍ ഓരോ ബൂത്തിലും 370 വോട്ടുകള്‍കൂടി നേടാന്‍ ശ്രമിക്കണമെന്ന് മോദി പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.
ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ ഇരട്ട വേഗത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, കൊള്ളയടിക്കുകയും വിഭജിക്കുകയുമാണ് കോണ്‍ഗ്രസിന്‍റെ മുദ്രാവാക്യമെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.ഗോത്രവര്‍ഗ സ്ത്രീകള്‍ക്ക് പോഷകാഹാരം നല്‍കാനായി മാസം 1500 രൂപ വീതം അനുവദിക്കുന്ന ആഹാര്‍ അനുധാന്‍ യോജന പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഗോത്ര വിദ്യാര്‍ഥികള്‍ക്കായുള്ള താന്‍ട്യ മാമ ഭില്‍ സര്‍വകലാശാലയുടെ ശിലാസ്ഥാപനവും മോദി നിര്‍വഹിച്ചു.