കോട്ടയം: പുതുപ്പള്ളിയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ ജി.ലിജിന്‍ലാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, കേന്ദ്ര മന്ത്രി വി.മുരളീധരന്‍ തുടങ്ങിയവര്‍ക്കൊപ്പമെത്തിയാണ് ലിജിന്‍ലാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.ഇന്നലെ ഉച്ചയ്ക്ക് 12.42 ഓടെ പള്ളിക്കത്തോടുള്ള പാമ്പാടി ബ്ലോക്ക് ഡെവലപ്പ്മെന്‍റ് ഓഫീസിലെത്തിയാണ് ലിജിന്‍ലാല്‍ പത്രിക സമര്‍പ്പിച്ചത്. ബി.ജെ.പി കോട്ടയം ജില്ലാ അധ്യക്ഷനാണ് ലിജിന്‍ലാല്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തി മണ്ഡലത്തില്‍നിന്ന് മത്സരിച്ചിരുന്നു.യുവമോര്‍ച്ച ജില്ലാ പ്രസിഡന്‍റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള നേതാവാണ് ലിജിന്‍ലാല്‍. 2014 മുതല്‍ ബി.ജെ.പി കോട്ടയം ജില്ല
