എന്‍.ഡി.എ സര്‍ക്കാറുണ്ടാക്കും മൂന്നാംവട്ടം മോദി

Kerala

.നരേന്ദ്ര മോദി സര്‍ക്കാര്‍ രൂപികരിക്കുന്നതിനെ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും പിന്തുണച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി പദത്തില്‍ നരേന്ദ്ര മോദിക്ക് മൂന്നാമൂഴം ഉറപ്പായി. തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്നലെ ചേര്‍ന്ന എന്‍.ഡി.എ യോഗമാണ് മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാന്‍ തീരുമാനിച്ചത്. നരേന്ദ്ര മോദി സര്‍ക്കാര്‍ രൂപികരിക്കുന്നതിനെ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും പിന്തുണച്ചു. ഇക്കാര്യ വ്യക്തമാക്കി ഇരുവരുടെയും പാര്‍ട്ടികളായ ജെ.ഡി.യുവും ടി.ഡി. പിയും പിന്തുണ കത്ത് നല്‍കുകയും ചെയ്തു. ശിവസേനയടക്കമുള്ള പാര്‍ട്ടികളും പിന്തുണക്കത്ത് നല്‍കി. എന്തൊക്കെ ഉപാധികളാണ് തങ്ങള്‍ക്കുള്ളതെന്ന കാര്യത്തില്‍ ജെ. ഡി.യു.വും ടി.ഡി.പിയും തീരുമാനം അറിയിച്ചതായും വിവരമുണ്ട്.
കേവല ഭൂരിപക്ഷം ഉറപ്പാക്കിയതിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നടപടികള്‍ എന്‍. ഡി.എ വേഗത്തിലാക്കി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കാനാണ് തീരുമാനം.
അതേസമയം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ആലോചനയില്‍ നിന്നും ഇന്ത്യ മുന്നണി പിന്‍വാങ്ങിയിട്ടുണ്ട്. നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും എന്‍.ഡി.എ സര്‍ക്കാരിനുള്ള കത്ത് നല്‍കിയ സാഹചര്യത്തിലാണ് തുടര്‍ ചര്‍ച്ചകള്‍ക്ക് സാധ്യത മങ്ങിയത്. എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് പ്രാദേശിക കക്ഷികള്‍ ശ്രമിച്ചാല്‍ പിന്തുണക്കാനാണ് കോണ്‍ഗ്രസിന്‍റെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *