എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ തെരുവിലിറക്കരുത് : വി.ഡി. സതീശന്‍

Top News

കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ആവശ്യങ്ങള്‍, പ്രത്യേകിച്ച് ചികിത്സ സൗകര്യങ്ങള്‍ അടിയന്തരമായി ഉറപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കാഞ്ഞങ്ങാട് അമ്പലത്തറയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സ്നേഹവീട്ടില്‍ ദുരിതബാധിതരെ സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.ദുരിതബാധിതരുടെ ഏതാവശ്യത്തിനും കൂടെയുണ്ടാവുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. മുന്‍ ജില്ല കലക്ടര്‍ ഡോ. സജിത് ബാബുവിന്‍െറ നിലപാടുകള്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയില്‍ എത്തിക്കുകയായിരുന്നുവെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്‍റ് സി.കെ. അരവിന്ദന്‍, മുനീസ അമ്ബലത്തറ, ഡി.സി.സി പ്രസിഡന്‍റ് പി.കെ. ഫൈസല്‍, കെ. കൊട്ടന്‍ എന്നിവര്‍ സംസാരിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും അമ്മമാരും പ്രതിപക്ഷ നേതാവിനെ കാണാനെത്തി സങ്കടങ്ങള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *