എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ചികില്‍സ; സുപ്രീംകോടതി സ്വതന്ത്ര റിപ്പോര്‍ട്ട് തേടി

Top News

ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് കാസര്‍കോട് ജില്ലയില്‍ ഒരുക്കിയ മുഴുവന്‍ ആരോഗ്യ സംവിധാനങ്ങളും സംബന്ധിച്ച് സുപ്രീംകോടതി സ്വതന്ത്ര റിപ്പോര്‍ട്ട് തേടി.ജില്ലാ ആശുപത്രി, ജനറല്‍ ആശുപത്രികള്‍, കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികില്‍സക്ക് ഒരുക്കിയ സംവിധാനങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാസര്‍കോട് ലീഗല്‍സര്‍വീസ് അഥോറിറ്റി (ഡി.എസ്.എല്‍.എ) സെക്രട്ടറിയോട് സുപ്രീംകോടതി നിര്‍ദേശിച്ചു. ആറ് ആഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്താനുള്ള സുപ്രീംകോടതി വിധി നടപ്പാക്കാത്ത കേരള സര്‍ക്കാറിനെതിരെ സമര്‍പ്പിച്ച കോടതിയലക്ഷ്യ കേസിലാണ് സുപ്രീംകോടതി ഉത്തരവ്. നിലവിലുള്ള ആരോഗ്യ ചികില്‍സാ സംവിധാനങ്ങളും സാന്ത്വന പരിചരണ, ഫിസിയോതെറാപ്പി സൗകര്യങ്ങളും സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടാണ് ബെഞ്ച് തേടിയത്. സന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് തയാറാക്കാനാവശ്യമായ സഹായം സംസ്ഥാന സര്‍ക്കാര്‍ കാസര്‍കോട് ഡി.എസ്.എല്‍.എ സെക്രട്ടറിക്ക് നല്‍കണം.

Leave a Reply

Your email address will not be published. Required fields are marked *