എട്ട് വര്‍ഷം രാജ്യത്ത് അഴിമതിക്കും അസ്വസ്ഥതക്കും ചുവപ്പുകാര്‍ഡ് -മോദി

Latest News

ഷില്ലോങ്: രാജ്യത്ത് അഴിമതിക്കും അസ്വസ്ഥതക്കും ചുവപ്പുകാര്‍ഡ് കാണിച്ച എട്ട് വര്‍ഷങ്ങളാണ് കടന്നുപോയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.വടക്കുകിഴക്കന്‍ കൗണ്‍സിലിന്‍റെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മേഘാലയയിലെ ഷില്ലോങ്ങില്‍ എത്തിയതായിരുന്നു മോദി. വടക്കുകിഴക്കന്‍ ഇന്ത്യയിലെ അവികസിതാവസ്ഥ, അഴിമതി, അശാന്തി, രാഷ്ട്രീയ പ്രീണനം തുടങ്ങി എല്ലാ തടസങ്ങള്‍ക്കും തന്‍റെ സര്‍ക്കാര്‍ ‘റെഡ് കാര്‍ഡ്’ നല്‍കിയെന്ന് മോദി പറഞ്ഞു.
‘ഫുട്ബോളില്‍, ആരെങ്കിലും സ്പോര്‍ട്സ് സ്പിരിറ്റിന് എതിരായി കളിക്കുമ്ബോള്‍, അവര്‍ക്ക് ചുവപ്പ് കാര്‍ഡ് നല്‍കി പുറത്താക്കുന്നു. അതുപോലെ, വടക്കുകിഴക്കന്‍ മേഖലയില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ വികസനം, അഴിമതി, രാഷ്ട്രീയം തുടങ്ങിയ എല്ലാ തടസങ്ങള്‍ക്കും ഞങ്ങള്‍ ചുവപ്പ് കാര്‍ഡ് നല്‍കി. പക്ഷപാതവും അശാന്തിയും ഇല്ലാതാക്കി. വടക്കുകിഴക്കന്‍ മേഖലയിലെ കായിക വികസനത്തിലാണ് തന്‍റെ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘ഇന്ന് ഫുട്ബോള്‍ ലോകകപ്പ് ഫൈനല്‍ നടക്കാനിരിക്കെ, ഞാന്‍ ഇവിടെ ഷില്ലോങ്ങില്‍ ഫുട്ബോള്‍ ആരാധകര്‍ക്കിടയില്‍ ഒരു ഫുട്ബോള്‍ മൈതാനത്ത് റാലി നടത്തുന്നു എന്നത് യാദൃശ്ചികമാണ്. ഖത്തറില്‍ ഫുട്ബോള്‍ മത്സരം നടക്കുന്നു. ഞങ്ങള്‍ ഇവിടെയുണ്ട്. വികസന മത്സരത്തിലാണ് -മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *