ന്യൂഡല്‍ഹി: രാജ്യത്തെ എട്ടാമത് വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘ്ടനം ചെയ്തു.വിശാഖപട്ടണം സെക്കന്തരാബാദ് റൂട്ടിലാണ് സര്‍വ്വീസ് നടത്തുന്നത്. ഇന്നലെ രാവിലെ 10.30-ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഫ്ളാഗ് ഓഫ് ചെയ്തത്.ഈ വന്ദേഭാരത് എക്സ്പ്രസ് തെലങ്കാനയുടെയും ആന്ധ്രപ്രദേശിന്‍റെയും സംസ്കാരത്തെയും, പൈതൃകത്തെയും ബന്ധപ്പിക്കുമെന്ന് ഉദ്ഘാടന പരിപാടിയില്‍ പ്രധാനമന്ത്രി പറഞ്ഞു.ശനിയാഴ്ച, റയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് ഫ്ളാഗ് ഓഫിന് മുമ്പുളള പരിശോധന നടത്തി. പൊങ്കല്‍ ദിനത്തില്‍ പ്രധാനമന്ത്രി വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനം ചെയ്യുന്നത് വലിയൊരു സമ്മാനമായിരിക്കുമെന്ന് അദ്ദേഹം പ്രതികരിക്കുകയും ചെയ്തിരുന്നു.
ഈ വന്ദേഭാരത് എക്സ്പ്രസ് തെലങ്കാനയെയും ആന്ധ്രപ്രദേശിനെയും ബന്ധിപ്പുക്കുന്ന ആദ്യ എക്സ്പ്രസ് ആണ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം, രാജമുണ്ട്രി, വിജയവാഡ എന്നീ സ്റ്റേഷനുകളിലും തെലങ്കാനയിലെ ഖമ്മം, വാറംഗല്‍, സെക്കന്തരാബാദ് സ്റ്റേഷനുകളിലും സറ്റോപ്പുണ്ടാകും.