എക്സാലോജിക് അന്വേഷണം രാഷ്ട്രീയ പകപോക്കല്‍: എം.വി.ഗോവിന്ദന്‍

Top News

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനും കമ്പനിക്കുമെതിരായ കേന്ദ്ര അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ അവസരവാദ നിലപാടാണ്. അന്വേഷണം നടക്കട്ടെ. പിണറായിയുടെ മകള്‍ ആയതുകൊണ്ടാണ് അന്വേഷണം. എക്സാലോജിക് സി.പി.എമ്മിന് ബാധ്യതയില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസിന് ഉറച്ച നിലപാടില്ല. പണി പൂര്‍ത്തിയാകാത്ത രാമക്ഷേത്രം ഇപ്പോള്‍ ഉദ്ഘാടനം ചെയ്യുന്നത് രാഷ്ട്രീയമാണ്. വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതൃത്വം ഇപ്പോഴും ബി.ജെ,പി നിലപാടിന് ഒപ്പമാണ്. അയോധ്യ വിഷയത്തില്‍ ഉറച്ച നിലപാടെടുക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസിന് പോലും കഴിഞ്ഞില്ലെന്നും എം.വി. ഗോവിന്ദന്‍ വിമര്‍ശിച്ചു. നവകേരള സദസ്സിലൂടെ ജനകീയ വിദ്യാഭ്യാസത്തിന്‍റെ പുതിയ അധ്യായം തുറക്കുകയാണ്. ജനാധിപത്യ മുന്നേറ്റത്തിന് നവകേരള സദസ്സ് പുതിയ തുടക്കമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *