എക്യരാഷ് ട്ര സഭയില്‍ നന്ദി അറിയിച്ച് വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍

Top News

ന്യൂയോര്‍ക്ക്: ഇന്ത്യയെ ഏതു സാഹചര്യത്തിലും കണ്ണടച്ച് വിശ്വസിക്കാമെന്ന് ജമൈക്ക വിദേശകാര്യ മന്ത്രി കാമിന ജെ സ്മിത്ത്.കൊറോണ വ്യാപനത്തില്‍ തങ്ങളുടെ രാജ്യം കടുത്ത പ്രതിസന്ധി നേരിട്ടപ്പോള്‍ വാക്സിനുകള്‍ നല്‍കി അകമഴിഞ്ഞ സഹായമാണ് ഇന്ത്യ ചെയ്തത്. ഇതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി അറിയിക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭയില്‍ സ്മിത്ത് പറഞ്ഞു.
കൊറോണ വ്യാപനത്തില്‍ ഇന്ത്യയില്‍ നിന്നും വാക്സിന്‍ ലഭിച്ചത് വലിയ ആശ്വാസമായിരുന്നു. ലോകതത്തകമാനം പടര്‍ന്നു പിടിച്ച കൊറോണയില്‍ നിന്നും ജനങ്ങളെ രക്ഷപെടുത്തുന്നതിന്‍റെ ഭാഗമായി സമഗ്രമായ വാക്സിനേഷന് ഇന്ത്യ നേതൃത്വം നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും വിദേശകാര്യ മന്ത്രി ജയശങ്കറിന്‍റെയും നേതൃത്വത്തിലുള്ള സര്‍ക്കാരിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്ന് സ്മിത്ത് സൂചിപ്പിച്ചു.വികസിപ്പിച്ചെടുത്ത വാക്സിനുകള്‍ മറ്റു രാജ്യത്തേക്ക് കയറ്റി അയക്കാനുള്ള ശ്രമം ഇന്ത്യ നടത്തി. ജമൈക്ക എല്ലാ അര്‍ത്ഥത്തിലും ഇന്ത്യയുമായി സാമ്യം ഉള്ള രാജ്യമാണ്. ജനാധിപത്യ മൂല്യങ്ങളും, ചരിത്രത്തിലെ പൊതു ബന്ധങ്ങളും, കോമണ്‍വെല്‍ത്തിലെ പങ്കാളിത്തവും, പാര്‍ലമെന്‍ററി ജനാധിപത്യ സംവിധാനവും, ഇംഗ്ലീഷ് ഭാഷയും, ക്രിക്കറ്റിനോടുള്ള ഇഷ്ടവുമെല്ലാം ഏകദേശം ഒരുപോലെയാണെന്ന് സ്മിത്ത് ചൂണ്ടിക്കാട്ടി.
ഗയാന വിദേശ കാര്യ മന്ത്രി ഹ്യൂഗ് ഹില്‍ട്ടണും ഇന്ത്യയുടെ പ്രവര്‍ത്തനത്തെ പ്രശംസിച്ചു. ഗയാന ഒരു ചെറു രാജ്യമാണ്. ഇന്ത്യയുടെ വളര്‍ച്ച ഇപ്പോഴും മാനുഷിക വികാസത്തിന് പ്രാധാന്യം നല്‍കി കൊണ്ടാണ്. മറ്റേത് വികസനം നടപ്പാക്കിയാലും ഇന്ത്യ മനുഷ്യന് പ്രാധന്യം നല്‍കിയതിന് ശേഷമേ അത് നടപ്പിലാക്കാന്‍ ശ്രമിക്കു എന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന് ഇന്ത്യയുമായുള്ള ബന്ധം ആഴത്തിലുള്ളതാണെന്ന് മാല്‍ദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുള്ള ഷഹീദ് പറഞ്ഞു. പലപ്പോഴും ദുരന്തങ്ങള്‍ ഉണ്ടായപ്പോഴും സാമ്ബത്തികമായും മറ്റു പല മാര്‍ഗ്ഗത്തിലൂടെയും തങ്ങളെ സഹായിച്ചത് ഇന്ത്യയാണ്.
അവരുമായി മികച്ച ബന്ധം കാത്തു സൂക്ഷിക്കാനാണ് മാല്‍ദ്വീപ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ പങ്കാളിത്തത്തെ പ്രശംസിച്ചു കൊണ്ട് പ്രത്യേകം സംഘടിപ്പിച്ച പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ 75-ാം വാര്‍ഷികത്തിലും ഐക്യരാഷ്ട്ര സഭയുമായുള്ള ഉല്‍പ്പാദന രംഗത്തെ സഹകരണം വളരെ വലുതാണ്. നിരവധി പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യയുമായുള്ള ബന്ധം നിലനിര്‍ത്താനാണ് താല്‍പര്യമെന്ന് അബ്ദുള്ള ഷഹീദ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *