ന്യൂഡല്‍ഹി: മലയാളി ലോംഗ്ജംപ് താരം എം.ശ്രീശങ്കര്‍ ഉള്‍പ്പടെ 26 പേര്‍ക്ക് അര്‍ജുന അവാര്‍ഡ്. ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും പുരസ്കാരത്തിനര്‍ഹനായി. ബാഡ്മിന്‍റണ്‍ താരങ്ങളായ സാത്വിക് സായിരാജ് രങ്കറെഡ്ഡി, ചിരാഗ് ഷെട്ടി എന്നിവര്‍ ഖേല്‍രത്ന പുരസ്കാരത്തിനും അഞ്ചുപേര്‍ ദ്രോണാചാര്യ പുരസ്കാരത്തിനും അര്‍ഹരായി. മൂന്നു പേര്‍ക്കാണ് ധ്യാന്‍ചന്ദ് പുരസ്കാരം.
ജനുവരി ഒമ്പതിനാണ് പുരസ്കാര വിതരണം. പ്രസിഡന്‍റ് ദ്രൗപദി മുര്‍മു പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. ലോകകപ്പിലെ മികച്ച പ്രകടനത്തിനാണ് ഷമിക്ക് പുരസ്കാരം. നോമിനേഷന്‍ പട്ടികയില്‍ ഷമിയുടെ പേര് ഉള്‍പ്പെടുത്താന്‍ കായിക മന്ത്രാലയത്തോട് ബിസിസിഐ പ്രത്യേക അഭ്യര്‍ഥന നടത്തിയിരുന്നു.