എം.ജിയില്‍ കൈക്കൂലി: കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു

Top News

തിരുവനന്തപുരം: പരീക്ഷയില്‍ തോറ്റുവെന്ന് തെറ്റിദ്ധരിപ്പിച്ച്, ജയിപ്പിക്കാന്‍ വിദ്യാര്‍ഥിയില്‍നിന്ന് ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഉന്നതവിദ്യാഭ്യാസസാമൂഹ്യനീതി മന്ത്രി ഡോ.ആര്‍ ബിന്ദു ആവശ്യപ്പെട്ടു. കോട്ടയം എം.ജി സര്‍വകലാശാല ജീവനക്കാരി കൈക്കൂലി വാങ്ങിയ സംഭവത്തിലാണ് അടിയന്തര റിപ്പോര്‍ട്ട് നല്‍കാനും നടപടിക്കും രജിസ്ട്രാറോട് ആവശ്യപ്പെടാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് മന്ത്രി നിര്‍ദേശം നല്‍കിയത്.സര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സേവനസൗകര്യങ്ങള്‍ക്ക് പണം ആവശ്യപ്പെടുന്നതുപോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. എം.ബി.എ മാര്‍ക്ക് ലിസ്റ്റ് വേഗത്തില്‍ നല്‍കാന്‍ 1,55,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട എം.ജി സര്‍വകലാശാല കാമ്ബസ് എം.ബി.എ വിഭാഗത്തില്‍ യൂനിവേഴ്സിറ്റി അസിസ്റ്റന്‍റായ കോട്ടയം ആര്‍പ്പൂക്കര കാരോട്ട് കൊങ്ങവനം സി.ജെ. എല്‍സിയെയാണ് (48) ശനിയാഴ്ച കോട്ടയം വിജിലന്‍സ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *