ഉറുഗ്വെ – ദക്ഷിണ കൊറിയ മത്സരം സമനിലയില്‍

Sports

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഉറുഗ്വെയെ സമനിലയില്‍ തളച്ച് ദക്ഷിണ കൊറിയ. മത്സരത്തില്‍ ഇരുടീമുകള്‍ക്കും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. ഉറുഗ്വെ സൂപ്പര്‍ താരം ലൂയിസ് സുവാരസ് നിറം മങ്ങി. എച്ച് ഗ്രൂപ്പില്‍ നടക്കുന്ന ആദ്യ മത്സരം ഗോള്‍ രഹിതമായി.34-ാം മിനിറ്റില്‍ സുവര്‍ണാവസരം ലഭിച്ചുവെങ്കിലും മുതലാക്കാന്‍ ദക്ഷിണ കൊറിയയ്ക്ക് ആയില്ല. ബോക്സിനകത്ത് നിന്ന് ഉയ് ജോയുടെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പുറത്തുപോയി. മറുവശത്ത് ഉറുഗ്വെയുടെ മുന്നേറ്റങ്ങളെല്ലാം കൊറിയയുടെ പ്രതിരോധത്തില്‍ വിഫലമായി. 44-ാം മിനിറ്റില്‍ ഉറുഗ്വെയുടെ ഫെഡറിക്കോ വാല്‍വെര്‍ദെയുടെ കോര്‍ണറില്‍ ഡിയേഗോ ഗോഡിന്‍റെ ഹെഡ്ഡര്‍ പോസ്റ്റില്‍ തട്ടിയകന്നു.64-ാം മിനിറ്റില്‍ സുവാരസിന് പകരം എഡിന്‍സണ്‍ കവാനിയെ കളത്തിലറക്കി. കവാനിക്കും ഏറെയൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *