തിരുവനന്തപുരം : ഒക്ടോബര്‍ 13 അന്താരാഷ്ട്ര ദുരന്ത നിവാരണ ലഘൂകരണ ദിനത്തോടനുബന്ധിച്ച് സംസ്ഥാന റവന്യു ദുരന്തനിവാരണ വകുപ്പ് ദ്വിദിന അന്താരാഷ്ട്ര ശില്‍പ്പശാല സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 14, 15 തീയ്യതികളില്‍ തിരുവനന്തപുരം ഐ.എല്‍.ഡി.എമ്മില്‍ വെച്ച് നടക്കുന്ന ശില്‍പ്പശാലയില്‍ ജനീവ, സ്വിറ്റ്സര്‍ലന്‍റ്, അഫ്ഗാനിസ്ഥാന്‍, നമീബിയ, എന്‍.ഐ.ഡി.എം, മലാവി യൂനിവേഴ്സിറ്റി, നാഷനല്‍ എന്‍സെസ്, ജിയോളജി യൂനിവേഴ്സിറ്റി ഓഫ് മദ്രാസ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ശില്‍പ്പശാലയുടെ ഉദ്ഘാടനം ഒക്ടോബര്‍ 12ന് രാവിലെ 10.30 ന് ഐ.എല്‍.ഡി.എമ്മില്‍ റവന്യു മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും.
ഉരുള്‍പൊട്ടല്‍ നേരിടുന്നതിന് ലോകമെമ്പാടും സ്വീകരിച്ച മികച്ച മാതൃകകള്‍ മനസ്സിലാക്കുക, ദുരന്ത സാഹചര്യങ്ങളെ കൂടുതല്‍ പ്രായോഗികമായി കൈകാര്യം ചെയ്യല്‍ എന്നീ വിഷയങ്ങളില്‍ ഊന്നിയാകും ശില്‍പ്പശാല. ഉരുള്‍പ്പൊട്ടല്‍ ദുരന്തങ്ങളോട് കേരള പോലീസിന്‍റെ ഗ9 സ്ക്വാഡിന്‍റെ പ്രവര്‍ത്തനങ്ങള്‍, അഗ്നിരക്ഷാ സേനയുടെ പ്രവര്‍ത്തനങ്ങള്‍, വിവിധ ജില്ലാ കളക്ടര്‍മാരുടെ അവതരണങ്ങള്‍ എന്നിവയുമുണ്ടാകും.