ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി

Top News

തിരുവനന്തപുരം: ന്യുമോണിയ ബാധയേറ്റ് ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ അറിയിച്ചു.ഇന്നലെ രാവിലെ ആരോഗ്യപ്രവര്‍ത്തകരോടും കുടുംബാംഗങ്ങളോടും ഉമ്മന്‍ ചാണ്ടി സംസാരിച്ചു. മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കി.ഏതാനും ദിവസങ്ങള്‍ക്കകം നന്നായി സുഖം പ്രാപിക്കും. ന്യുമോണിയ നല്ലപോലെ കുറഞ്ഞു. പനിയും മറ്റ് ബുദ്ധിമുട്ടുകളും ഒന്നുമില്ല. ശ്വസിക്കാന്‍ സഹായിക്കുന്ന യന്ത്രം മാറ്റി. ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുന്നുണ്ട്. ആരോഗ്യം പൂര്‍ണമായും മെച്ചപ്പെട്ടതിനുശേഷം തുടര്‍ചികിത്സയ്ക്കായി മാറ്റാമെന്നാണ് ആശുപത്രിയുടെ തീരുമാനം. എല്ലാ ദിവസവും പുരോഗതിയെക്കുറിച്ചുള്ള വിവരം സര്‍ക്കാരിന് നല്‍കുന്നുണ്ടെന്നും തിരുവനന്തപുരം നിംസ് ആശുപത്രിയിലെ ഒമ്പതംഗ പ്രത്യേക മെഡിക്കല്‍ സംഘത്തിന്‍റെ മേധാവി അറിയിച്ചു.ഉമ്മന്‍ചാണ്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ബംഗുളൂരുവിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. യാത്രയ്ക്കായി എയര്‍ ആംബുലന്‍സ് ബുക്ക് ചെയ്തതായും ഇന്ന് അല്ലെങ്കില്‍ അടുത്ത ദിവസം തന്നെ അദ്ദേഹത്തെ ബംഗുളൂരുവിലേക്ക് കൊണ്ടുപോകാനാണ് തീരുമാനമെന്നും എയര്‍ ആംബുലന്‍സിന്‍റേതടക്കം ചെലവുകള്‍ പാര്‍ട്ടി വഹിക്കുമെന്നും പ്രതിപക്ഷനേതാവിന്‍റെ ഓഫീസ് അറിയിച്ചിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടിയെ മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റാനുള്ള സാദ്ധ്യതയില്ലെന്നാണ് ഡോക്ടര്‍ വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *