ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പാണക്കാട്ട്;
സീറ്റ് ചര്‍ച്ചകള്‍ നടത്തിയില്ലെന്ന് നേതാക്കള്‍

Kerala

മലപ്പുറം: കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്തതായി ലീഗ് നേതാവ് പി.കെ.കു!ഞ്ഞാലിക്കുട്ടി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും നടത്തിയില്ലെന്ന് ഉമ്മന്‍ ചാണ്ടിയും പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗില്‍ നിന്ന് ഇത്തവണ വനിതാ സ്ഥാനാര്‍ഥികള്‍ വേണമെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇത്തവണ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥികള്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ല. യൂത്ത് ലീഗില്‍ നിന്ന് സ്ഥാനാര്‍ത്ഥിയാകാന്‍ പരിഗണിക്കേണ്ടവരുടെ പട്ടിക സംസ്ഥാന നേതൃത്വത്തിന് കൈമാറിയതായും അദ്ദേഹം അറിയിച്ചിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിനായുളള സീറ്റ് വിഭജന ചര്‍ച്ചയ്ക്ക് എല്‍ഡിഎഫും ഇന്ന് തുടക്കം കുറിക്കും. സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി ഇടതുമുന്നണി ഇന്ന് യോഗം ചേരും. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തുന്ന ജാഥകളുടെയും പ്രചാരണപരിപാടികളുടെയും വിശദാംശങ്ങള്‍ തീരുമാനിക്കും

Leave a Reply

Your email address will not be published. Required fields are marked *