മോസ്കോ: യുക്രൈനില്‍ നടത്തുന്ന ആക്രമണങ്ങളെ തുടര്‍ന്ന് വിവിധ രാജ്യങ്ങളും സംഘടനകളും സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ പ്രതിസന്ധിയിലായ റഷ്യയെ രക്ഷിക്കാന്‍ ആഭ്യന്തര നടപടികള്‍ സ്വീകരിച്ച് ഭരണകൂടം.വിദേശ കറന്‍സിയായി 10000 ഡോളറില്‍ കൂടുതല്‍ ഉള്ള സമ്പന്നര്‍ രാജ്യം വിട്ടുപോകരുതെന്ന് റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍ ഉത്തരവിട്ടു. ഇതുസംബന്ധിച്ച ഉത്തരവില്‍ പുടിന്‍ ഒപ്പിട്ടതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുക്രൈനെ ആക്രമിച്ചതിന് പിന്നാലെയാണ് വിവിധ രാജ്യങ്ങളും സംഘടനകളും റഷ്യയ്ക്ക് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയത്. അമേരിക്ക, യൂറോപ്പ്യന്‍ യൂണിയന്‍ തുടങ്ങിയവയാണ് പ്രധാനമായി ഉപരോധം ഏര്‍പ്പെടുത്തിയത്. ഇതിന് പുറമേ ആപ്പിള്‍ പോലെയുള്ള കമ്പനികളും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ റഷ്യയില്‍ വില്‍ക്കുന്നത് നിരോധിച്ചിട്ടുണ്ട്.