തിരുവനന്തപുരം : എന്തിനെയും ലാഭക്കണ്ണുകളോടെ കാണുന്ന സമീപനം സിനിമയുടെ കലാമൂല്യത്തെ ബാധിക്കുന്നതായി ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍.കാലത്തെ അതിജീവിക്കുന്നവയാണ് സിനിമ എന്ന മാധ്യമമെന്നും യഥാര്‍ത്ഥ വികാരങ്ങള്‍ പങ്കുവെയ്ക്കാന്‍ അതിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.രാജ്യാന്തര മേളയോടനുബന്ധിച്ച് ഇന്‍ കോണ്‍വെര്‍സേഷനില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ചലച്ചിത്ര മേളകള്‍ കാണികളില്‍ സാംസ്കാരിക അവബോധം സൃഷ്ടിക്കാന്‍ സഹായകരമാണെന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും സിനിമ എടുക്കാവുന്ന അവസ്ഥയിലേക്ക് കാലം മാറിയത് സിനിമയുടെ വളര്‍ച്ചയ്ക്ക് ഉതകുമെന്നും എഴുത്തുകാരിയയായ മാലതി സഹായ് പറഞ്ഞു.സംവിധായകന്‍ ജബ്ബാര്‍ പട്ടേലും ചര്‍ച്ചയില്‍ പങ്കെടുത്തു.