ഉപതെരഞ്ഞെടുപ്പില്‍ നാല് സീറ്റുകളില്‍ ബി.ജെ.പിക്ക് ജയം

Top News

ന്യൂഡല്‍ഹി: ആറ് സംസ്ഥാനങ്ങളിലെ ഏഴ് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം പ്രഖ്യാപിച്ചു. ഏഴ് സീറ്റുകളില്‍ നാലെണ്ണത്തില്‍ ബി.ജെ.പിയും ടി.ആര്‍.എസ്, ശിവസേന, ആര്‍.ജെ.ഡി എന്നിവര്‍ ഓരോ സീറ്റുകളിലും വിജയിച്ചു.
ഉത്തര്‍ പ്രദേശിലെ ഗോല ഖൊരക്നാഥ്, ഹരിയാനയിലെ അദംപൂര്‍, ബിഹാറിലെ ഗോപാല്‍ ഗഞ്ച്, ഒഡീഷയിലെ ധാം നഗര്‍ എന്നീ സീറ്റുകളിലാണ് ബി.ജെ.പി ജയിച്ചത്. ബിഹാറിലെ മൊകാമയില്‍ തേജസ്വി യാദവിന്‍റെ രാഷ്ട്രീയ ജനതാദളും തെലങ്കാനയിലെ മുനുഗൊഡെയില്‍ കെ. ചന്ദ്രശേഖര റാവുവിന്‍റെ ടി.ആര്‍.എസും മുംബൈയിലെ അന്ധേരിയില്‍ ശിവസന ഉദ്ധവ് താക്കറെ വിഭാഗവും വിജയം കുറിച്ചു.
മൊകാമയില്‍ ആര്‍.ജെ.ഡിയുടെ നീലം ദേവിയാണ് വിജയിച്ചത്. ഗോപല്‍ ഗഞ്ചില്‍ ബി.ജെ.പിയുടെ കുസും ദേവിക്ക് എതിരായി മോഹന്‍ പ്രസാദ് ഗുപ്തയെയാണ് ആര്‍.ജെ.ഡി നിര്‍ത്തിയിരുന്നത്. ഹരിയാനയിലെ ആദംപൂരില്‍ മുന്‍ മുഖ്യമന്ത്രി ഭജന്‍ ലാലിന്‍റെ കൊച്ചുമകന്‍ ഭവ്യ ബിഷോണി വിജയിച്ചു. ഭവ്യയുടെ പിതാവ് കുല്‍ദീപ് ബിഷോണി ആദംപൂര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ച് കുടുംബ സമേതം കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയില്‍ ചേര്‍ന്നതായിരുന്നു.മഹാരാഷ്ട്രയില്‍ ശിവസേന പിളര്‍പ്പിന് ശേഷം ഉദ്ധവ് താക്കറെ പക്ഷം പുതിയ പേരിലും ചിഹ്നത്തിലും ആദ്യമായി മത്സരിക്കുകയാണ്. ശിവസേന -ഉദ്ധവ് ബാലസാഹെബ് താക്കറെ എന്ന പേരില്‍ കത്തുന്ന ടോര്‍ച്ച് ചിഹ്നത്തിലാണ് മത്സരം. ബി.ജെ.പി മത്സാരാര്‍ഥിയെ പിന്‍വലിച്ചതോടെ ശിവസേനയുടെ വിജയം ഉറപ്പായിരുന്നു.തെലങ്കാനയില്‍ ബി.ജെ.പി കുതിരക്കച്ചവടം നടത്തിയെന്ന ടി.ആര്‍.എസ് ആരോപണത്തിന്‍റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ടി.ആര്‍.എസിന്‍റെ മുന്നേറ്റം കെ.സി.ആറിന് കൂടുതല്‍ ഊര്‍ജം നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *