ഉദ്യോഗാര്‍ത്ഥികള്‍ക്ക് പൊലീസ് ലാത്തിച്ചാര്‍ജ്; യു. പി സര്‍ക്കാരിനെതിരെ വരുണ്‍ ഗാന്ധി

Latest News

ലക്നൗ ; ബി.ജെ.പിയെ പ്രതിസന്ധിയിലാക്കുന്ന പ്രസ്താവനയുമായി വീണ്ടും വരുണ്‍ ഗാന്ധി. യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെയാണ് പരസ്യവിമര്‍ശനവുമായി വീണ്ടും വരുണ്‍ ഗാന്ധി രംഗത്ത് എത്തിയിരിക്കുന്നത്.
അധ്യാപക നിയമന പരീക്ഷയില്‍ അട്ടിമറി ആരോപിച്ച് പ്രകടനം നടത്തിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. ഇതിനെതിരെയാണ് ട്വിറ്ററില്‍ വിമര്‍ശനം.യോഗ്യരായ ഉദ്യോഗാര്‍ത്ഥികളും ആവശ്യമായ ഒഴിവുകളുമുണ്ടെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് നിയമനം നടത്താത്തതെന്ന് അദ്ദേഹം ചോദിച്ചു. ഈ പ്രതിഷേധക്കാരും ഇന്ത്യക്കാരാണെന്നും അവരുടെ പരാതികള്‍ കേള്‍ക്കാന്‍ പോലും ആരും തയ്യാറല്ലെന്നും വരുണ്‍ ഗാന്ധി പറഞ്ഞു. അധികാരത്തിലിരിക്കുന്നവരുടെ മക്കള്‍ ഈ പ്രതിഷേധത്തിന്‍റെ ഭാഗമായിരുന്നെങ്കില്‍ ഇത്തരത്തില്‍ പെരുമാറാന്‍ കഴിയുമായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു.
69,000 അധ്യാപകരെ നിയമിക്കുന്നതിനായി 2019ല്‍ നടത്തിയ പരീക്ഷയില്‍ ക്രമക്കേട് ആരോപിച്ചാണ് ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. സെന്‍ട്രല്‍ ലക്നൗവിലെ ഒരു കവലയില്‍ നിന്നും യോഗി ആദിത്യനാഥിന്‍റെ വസതിയിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചിന് നേരെയാണ് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *