കോഴിക്കോട് :പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനസമയത്ത് നടന്ന കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഇന്ത്യ ഒരു മതേതര റിപ്പബ്ലിക്കാണ്. മതപരമായ ചടങ്ങ് പോലെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.എം.പി. വീരേന്ദ്രകുമാര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തിന്‍റെ ജനാധിപത്യം സംരക്ഷിക്കേണ്ട കേന്ദ്രസര്‍ക്കാരില്‍ നിന്നുതന്നെ ജനാധിപത്യത്തിന് ഭീഷണി ഉണ്ടാകുന്നു. ജനാധിപത്യത്തെ അട്ടിമറിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.
രാജ്യത്ത് പാര്‍ലമെന്‍റിന് പോലും യഥാര്‍ത്ഥ നിലയില്‍ പ്രവര്‍ത്തിക്കാനാവാത്ത അവസ്ഥ സൃഷ്ടിച്ചു. രാജ്യത്ത് മതനിരപേക്ഷത ആക്രമിക്കപ്പെടുകയാണ്. ഇന്ത്യയെ മതാതിഷ്ഠിത രാഷ്ട്രമാക്കി മാറ്റണമെന്നാണ് ആര്‍എസ്എസ് ആഗ്രഹിക്കുന്നത്.അതിന്‍റെ ഭാഗമായ നടപടിയാണ് ഇന്ന് പാര്‍ലമെന്‍റിലും കണ്ടത് എന്നും മുഖ്യമന്ത്രി പറഞ്ഞു.