ഉദുമ: അടിയന്തര പ്രമേയത്തിന്
അനുമതി നിഷേധിച്ചു

Kerala Latest News

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഉദുമ എംഎല്‍എ കുഞ്ഞിരാമന്‍ പ്രിസൈഡിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്.
സഭ നിര്‍ത്തിവച്ച് ഉദുമ വിഷയം ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം. എന്നാല്‍ ഇത് സബ്മിഷനായി പരിഗണിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പരിഗണനയിലിരിക്കുന്ന വിഷയമായതുകൊണ്ട് ഇപ്പോള്‍ ചര്‍ച്ച ചെയ്യാന്‍ കഴിയില്ല. സബ്മിഷനായി ഈ വിഷയം ഉന്നയിക്കാന്‍ അനുമതി നല്‍കാം എന്നായിരുന്നു സ്പീക്കറുടെ നിലപാട്. കിഴക്കുംഭാഗം വാര്‍ഡിലെ ജിഎല്‍പി സ്കൂളിലെ പ്രിസൈഡിംഗ് ഓഫീസറായിരുന്ന കെ.എല്‍. ശ്രീകുമാറിന്‍റെ വെളിപ്പടുത്തലാണ് അടിയന്തരപ്രമേയ നോട്ടീസായി പ്രതിപക്ഷം കൊണ്ടുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *