ഉത്തരേന്ത്യയില്‍ ശൈത്യതരംഗത്തിന് സാധ്യതയെന്ന് പ്രവചനം

Top News

ന്യൂഡല്‍ഹി: കൊടും ശൈത്യം അനുഭവപ്പെടുന്ന ഉത്തരേന്ത്യയില്‍ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കി താപനില ഇനിയും താഴുമെന്ന് പ്രവചനം.ജനുവരിയില്‍ ഇതുവരെ അനുഭവപ്പെടാത്ത ശൈത്യതരംഗം അനുഭവപ്പെടുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. താപനില മൈനസ് നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താഴാനുള്ള സാധ്യതയും വിദഗ്ധര്‍ കണക്കുകൂട്ടുന്നു.അടുത്ത ആഴ്ചയോടെ താപനില മൈനസ് നാല് ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തുമെന്നും ഏറ്റവും തണുപ്പുള്ള സമയമായിരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ജനുവരി 14 മുതല്‍ 19 വരെ ശൈത്യ തരംഗം ഉണ്ടായേക്കും. 16 മുതല്‍ 18 വരെ ശൈത്യ തരംഗം അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തുമെന്നും ലൈവ് വെതര്‍ ഓഫ് ഇന്ത്യ ഫൗണ്ടര്‍ നവ്ദീപ് ദഹിയ അറിയിച്ചു.ഡല്‍ഹിയില്‍ പെയ്ത നേരിയ മഴ, കൊടും ശൈത്യത്തില്‍ നിന്ന് ഡല്‍ഹി നിവാസികള്‍ക്ക് അല്‍പ്പം ആശ്വാസം പകര്‍ന്നേക്കും. ഡല്‍ഹിയില്‍ ചില ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശൈത്യതരംഗത്തിനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *