ഉത്തരാഖണ്ഡില്‍ പുഷ്കര്‍ സിംഗ് ധാമി തന്നെ മുഖ്യമന്ത്രിയായേക്കും

Top News

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. നിലവിലെ മുഖ്യമന്ത്രിയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി ഉയര്‍ത്തിക്കാട്ടുകയും ചെയ്ത പുഷ്കര്‍ സിംഗ് ധാമി പരാജയപ്പെട്ടെങ്കിലും അദ്ദേഹത്തിന് തന്നെയാണ് സാദ്ധ്യത കൂടുതലെന്നാണ് റിപ്പോര്‍ട്ടുകള്‍.പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനും ഇതിനോട് അനുകൂല മനോഭാവമാണത്രേ ഉള്ളത്. ബി ജെ പി കേന്ദ്ര കമ്മിറ്റിയാവും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. അതേസമയം,
ധാമിക്ക് പകരം മറ്റാരെയെങ്കിലും അടുത്ത മുഖ്യമന്ത്രിയാക്കാനുള്ള നീക്കം പാര്‍ട്ടിക്കുള്ളില്‍ ആരംഭിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.വോട്ടെണ്ണല്‍ തുടങ്ങി ആദ്യമണിക്കൂറുകളില്‍ കോണ്‍ഗ്രസുമായി ഇഞ്ചോടിഞ്ച് പൊരുതിയ ശേഷമാണ് കേവല ഭൂരിപക്ഷവും കടന്ന് ബി ജെ പി ചരിത്ര വിജയം നേടിയത്.എങ്കിലും ധാമിയുടെ തോല്‍വി ബിജെപിയെ ഞെട്ടിച്ചിരിക്കുയാണ്. പാര്‍ട്ടി ഇത് വിശദമായി പരിശോധിക്കും.പരാജയത്തിനുള്ള കാരണം കണ്ടെത്താന്‍ കോണ്‍ഗ്രസും തയ്യാറെടുക്കുകയാണ്. കൃത്യമായ ഭൂരിപക്ഷം പ്രതീക്ഷിച്ച സംസ്ഥാനത്ത് വോട്ടു ചോര്‍ച്ച ഉണ്ടായത് പാര്‍ട്ടിയെ ഞെട്ടിച്ചുകളഞ്ഞു. സംസ്ഥാന നേതൃത്വത്തിനെതിരെയും നടപടി ഉണ്ടായേക്കും.

Leave a Reply

Your email address will not be published. Required fields are marked *