ഉച്ചഭക്ഷണം : സംസ്ഥാനത്തെ സ്കൂളുകളില്‍ ഉന്നതതല പരിശോധ

Kerala

തിരുവനന്തപുരം: സ്കൂളുകളില്‍ ഭക്ഷ്യവിഷബാധ ഉണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ പരിശോധന നടത്തും.പൊതുവിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ്, ഭക്ഷ്യസുരക്ഷാവകുപ്പ്,സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആണ് വിദ്യാലയങ്ങളില്‍ പരിശോധന നടത്തുക.വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി,ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ യോഗത്തിലാണ് തീരുമാനം.
ഒരാഴ്ചക്കകം എല്ലാ സ്കൂളുകളിലെയും കുടിവെള്ളം പരിശോധിക്കും. ഭക്ഷ്യവിഷബാധ ഉണ്ടായ വിദ്യാലയങ്ങളില്‍ നിന്ന് എടുത്ത ഭക്ഷണ സാമ്പിളുകളുടെ പരിശോധനാഫലം അഞ്ച് ദിവസത്തിനകം ലഭ്യമാക്കും.ഇതില്‍ വീഴ്ചകള്‍ കണ്ടാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി ജി.ആര്‍ അനില്‍ വ്യക്തമാക്കി.
വരും ദിവസങ്ങളില്‍ ഉച്ചഭക്ഷണസമയത്ത് ഉന്നതതല പരിശോധന നടത്തും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഇന്ന് തിരുവനന്തപുരത്തും ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ നാളെ കോഴിക്കോട്ടും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സ്കൂളുകളില്‍ ഉച്ചഭക്ഷണം കഴിക്കാന്‍ എത്തും. പാചക തൊഴിലാളികള്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ ശുചിത്വ പരിശീലനം നല്‍കും.വെള്ളിയാഴ്ചകള്‍ കൊതുകു നശീകരണ ഉറവിടമായി സ്കൂളുകളില്‍ ആചരിക്കും. വിദ്യാര്‍ഥികള്‍ക്ക് ശുചിത്വ ബോധവല്‍ക്കരണം നല്‍കും. അരി ഉള്‍പ്പെടെയുള്ള പാചക സാമഗ്രികളുടെ പരിശോധന നടക്കും. ഉച്ചഭക്ഷണ പാചകപ്പുര, പാത്രങ്ങള്‍,വാട്ടര്‍ ടാങ്ക്, ടോയ്ലെറ്റുകള്‍ തുടങ്ങിയവ ജില്ലകളിലെ ന്യൂണ്‍ ഫീഡിംഗ് സൂപ്പര്‍വൈസര്‍ മാരും ഉപജില്ലാ തലങ്ങളിലെ ന്യൂണ്‍ ഫീഡിംഗ് ഓഫീസര്‍മാരും ഇന്നുമുതല്‍ പരിശോധന നടത്തും. തിരുവനന്തപുരം ഉച്ചക്കട എല്‍.എം. എസ് എല്‍.പി സ്കൂള്‍,ആലപ്പുഴ കായംകുളം ടൗണ്‍ ഗവണ്‍മെന്‍റ് യു.പിസ്കൂള്‍, കാസര്‍കോട് പടന്നക്കാട് ഗവണ്‍മെന്‍റ് എല്‍.പി സ്കൂള്‍എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *