ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ബാക്ബെഞ്ചര്‍ പരാമര്‍ശത്തിനു മറുപടിയുമായി ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. രാഹുല്‍ ഗാന്ധി ഇപ്പോള്‍ കാണിക്കുന്ന ശ്രദ്ധയും ആശങ്കയും ഞാന്‍ കോണ്‍ഗ്രസിനൊപ്പം നിന്നപ്പോള്‍ കാണിച്ചിരുന്നെങ്കില്‍ സ്ഥിതി മാറ്റൊന്നാകുമെന്നായിരുന്നു എന്ന് സിന്ധ്യ പ്രതികരച്ചു.പദവികള്‍ മോഹിച്ചാണ് ബിജെപിയിലേക്ക് പോയതെന്നും അവിടെ അദേഹം ഏറ്റവും പിന്നിലെ ബാക് ബെഞ്ചില്‍ ഇരിക്കുന്നയാള്‍ മാത്രമാണെന്നും യൂത്ത് കോണ്‍ഗ്രസ് ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ രഹുല്‍ സംസാരിക്കവേ പറഞ്ഞിരുന്നു.കോണ്‍ഗ്രസില്‍ നിന്നുരുന്നെങ്കില്‍ അദേഹം ഇപ്പോള്‍ മുഖ്യമന്ത്രിയാകുമായിരുന്നു. എന്നാല്‍ ബിജെപിയില്‍ ഇപ്പോള്‍ അദേഹം പിന്ബെഞ്ചിലെ ഇരിപ്പപുകാരനായി’ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന.
ഒരിക്കല്‍ നിങ്ങള്‍ മുഖ്യമന്ത്രിയാകുമെന്ന് ഞാന്‍ പറഞ്ഞെങ്കിലും അദേഹം വേറെ വഴിയിലൂടെ പോയി. എല്ലാം എഴുതിതള്ളാം അദേഹം ഇനി ഒരിക്കലും മുഖ്യമന്ത്രി ആകാന്‍ പോകുന്നില്ല. ഇതിനു മറുപടിയുമായാണ് ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തിയിരിക്കുന്നത്.