ഈ വെള്ളമാണോ കൊച്ചിക്കാര്‍ കുടിക്കുന്നതെന്ന് ഹൈക്കോടതി

Top News

കൊച്ചി: കൊച്ചിയിലെ ജലസ്രോതസുകളില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ ഹൈക്കോടതിയെ അറിയിച്ചു.ഇ -കോളി ബാക്ടീരിയയുള്ള വെളളമാണോ കൊച്ചിക്കാര്‍ കുടിക്കുന്നതെന്നായിരുന്നു ഹൈക്കോടതിയുടെ പ്രതികരണം. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ശേഖരിച്ച സാംപിളുകളിലെല്ലാം ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയെന്നും കളക്ടര്‍ പറഞ്ഞു.
കൊച്ചിയില്‍ പൊതുസ്ഥലത്ത് മാലിന്യം തളളുന്നതിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. റോഡില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു. റോഡുകള്‍ ബ്രഹ്മപുരത്തിന് തുല്യമായി. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ വൈകിയതോടെ റോഡുകള്‍ മാലിന്യക്കൂമ്പാരമായെന്നും കോടതി വ്യക്തമാക്കി.അതേസമയം സംസ്ഥാനത്തെ മാലിന്യ സംസ്കരണം നിരീക്ഷിക്കുന്നതിനായി ഹൈക്കോടതി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. മൂന്ന് മേഖലകളായി തിരിച്ചാണ് പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയത്. കൂടാതെ മൂന്ന് അമിക്കസ്ക്യൂരിയേയും കോടതി നിയമിച്ചിരുന്നു. ബ്രഹ്മപുരം തീപിടുത്തത്തെ തുടര്‍ന്ന് കോടതി സ്വമേധയ എടുത്ത കേസ് പരിഗണിക്കവെയായിരുന്നു സംസ്ഥാനത്തെ മൊത്തം മാലിന്യ സംസ്കരണത്തില്‍ കോടതിയുടെ ഇടപെടല്‍.

Leave a Reply

Your email address will not be published. Required fields are marked *