ന്യൂഡല്‍ഹി: നിരൂപകനും ഗ്രന്ഥകാരനുമായ ഇ.വി.രാമകൃഷ്ണന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ‘മലയാള നോവലിന്‍റെ ദേശകാലങ്ങള്‍’ എന്ന കൃതിക്കാണ് പുരസ്കാരം. മാര്‍ച്ച് 12ന് അവാര്‍ഡ് സമര്‍പ്പിക്കും. നിരവധി ലേഖനങ്ങളും പുസ്തകങ്ങളും ഇ.വി.രാമകൃഷ്ണന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിമര്‍ശകന്‍ എന്ന നിലയില്‍ ശ്രദ്ധേയനാണ്.
ഒരു ലക്ഷം രൂപയും, പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ഇതിന് മുന്‍പ് കേരള സാഹിത്യ അക്കാദമി, ഓടക്കുഴല്‍ പുരസ്കാരങ്ങള്‍ രാമകൃഷ്ണന് ലഭിച്ചിട്ടുണ്ട്.