തിരുവനന്തപുരം : ഇ-ഡിസ്ട്രിക്റ്റ് പദ്ധതി വഴി സംസ്ഥാനത്ത് അഞ്ച് കോടിയിലധികം സാക്ഷ്യ പത്രങ്ങള്‍ നാളിതുവരെ അനുവദിച്ചുവെന്ന് മന്ത്രി കെ.രാജന്‍.വില്ലേജ്-താലൂക്ക് ഓഫീസുകളില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ വേഗത്തിലും സുതാര്യമായും പൊതുജനങ്ങള്‍ക്കാവശ്യമുള്ള ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ ആവിഷ്കരിച്ച് നടപ്പാക്കിയതാണ് ഇ-ഡിസ്ട്രിക്റ്റ് പദ്ധതി. എപ്പോഴും, എവിടെ നിന്നു വേണമെങ്കിലും സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷ നല്‍കാമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
അവ കൈപ്പറ്റുന്നതിനുമുള്ള ഓണ്‍ലൈന്‍ സംവിധാനമാണ് ഇത്. സംസ്ഥാനത്തെ വില്ലേജ് താലൂക്ക് ഓഫീസുകളില്‍ നിന്നും നല്‍കി വരുന്ന 23 ഇനം സര്‍ട്ടിഫിക്കറ്റുകള്‍ ഈ പദ്ധതി മുഖേന വില്ലേജ് ഓഫീസറുടെ തഹസീല്‍ദാരുടെ ഡിജിറ്റല്‍ ഒപ്പോടുകൂടി ഓണ്‍ലൈനായി നല്‍കുന്നു. ഇ-ഡിസ്ട്രിക്റ്റ് പദ്ധതിക്ക് പുറമേ ജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ വകുപ്പില്‍ നിലവില്‍ നടപ്പിലാക്കി വരുന്ന ഓണ്‍ലൈന്‍ പദ്ധതികള്‍ 15 ഇനമാണ്.
ആര്‍.ആര്‍ ഓണ്‍ലൈന്‍, സംയോജിത ഓണ്‍ലൈന്‍ പോക്കുവരവ്, റവന്യൂ ഇ- പെമെ ന്‍റ്, റിസീഫ് (സമഗ്ര ദുരന്ത മാനേജ്മന്‍റ്െ സംവിധാനം) റവന്യൂ മിത്രം, റവന്യൂ ഇ- സര്‍വീസ് മൊബൈല്‍ ആപ്ലിക്കേഷന്‍, തണ്ടപ്പേര്‍ പകര്‍പ്പ് ഓണ്‍ലൈന്‍, ലൊക്കേഷന്‍ മാപ്പ് ഓണ്‍ലൈന്‍, എഫ്.എം.ബി ഓണ്‍ലൈന്‍, വില്ലേജ് വെബ്സൈറ്റ്, കേരള ബില്‍ഡിങ് ടാക്സ് മാനേജ്മന്‍റ്െ സിസ്റ്റം, കോവിഡ് എക്സ്ഗ്രേഷ്യ നഷ്ടപരിഹാര പോര്‍ട്ടല്‍, ഭൂമി തരം മാറ്റല്‍ ഓണ്‍ലൈന്‍, കാന്‍സര്‍, ക്ഷയ, കുഷ്ഠരോഗ പെന്‍ഷന്‍, എന്‍ഡോ സള്‍ഫാന്‍ വിക്ടിം ധനസഹായ പോര്‍ട്ടല്‍ എന്നിങ്ങനെയാണിത്.