ന്യൂഡല്‍ഹി: ഇന്ത്യയുടെ ശുക്രയാന്‍ പദ്ധതിയില്‍ ഫ്രാന്‍സിനൊപ്പം പങ്കുചേരാന്‍ സന്നദ്ധത അറിയിച്ച് റഷ്യ. ശുക്രനിലെ അന്തരീക്ഷത്തെ കുറിച്ച് പഠിക്കുന്നതിനായി ഇന്ത്യയുടെ ആദ്യ ദൗത്യമാണ് ശുക്രയാന്‍.ഓര്‍ബിറ്ററിന്‍റെ ചില ഘടകങ്ങള്‍ ഫ്രാന്‍സ് ലഭ്യമാക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ യുക്രെയ്ന്‍ പ്രതിസന്ധി റഷ്യമായുള്ള ബന്ധത്തില്‍ വിള്ളലുകള്‍ സൃഷ്ടിച്ചു. ഈ സാഹചര്യത്തിലും ഫ്രാന്‍സുമായി സഹകരിക്കാന്‍ തയ്യാറാണെന്നും പങ്കാളിത്തം നിലനിര്‍ത്താന്‍ ശ്രമിക്കുമെന്നും ഐകെഐ പ്ലാനറ്ററി ഫിസിക്സ് വിഭാഗം മേധാവി ഒലെഗ് കൊറബ്ലിയോവ് പറഞ്ഞു. ഇതു സംബന്ധിച്ച് ഫ്രാന്‍സ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
2024 ഡിസംബറോട് കൂടി ശുക്രയാന്‍ വിക്ഷേപിക്കുമന്ന് ഇസ്രോ വ്യക്തമാക്കി. ഭൂമിയും ശുക്രനും ഏറ്റവും അടുത്ത് എത്തുന്ന 2025-ലാകും ശുക്രന്‍റെ ഭ്രമണപഥത്തില്‍ ശുക്രയാന്‍ പ്രവേശിക്കുകയെന്നും ഇസ്രോ അറിയിച്ചു.എന്നാല്‍ ഇരു രാജ്യങ്ങളുടെയും ബന്ധം വിക്ഷേപണം വൈകിപ്പിക്കാനും സാധ്യതയുണ്ട്. ഉപരിതല പ്രക്രിയകള്‍, സജീവ അഗ്നിപര്‍വ്വത ഹോട്ട്സ്പോട്ടുകള്‍, ലാവാ പ്രവാഹങ്ങള്‍, ശുക്രന്‍റെ അന്തരീക്ഷത്തിന്‍റെ ഘടന, ചലനാത്മകത, സോളാര്‍വിന്‍ഡുമായുള്ള പ്രതിപ്രവര്‍ത്തനം എന്നിവയെക്കുറിച്ചുള്ള പഠനങ്ങളാണ് ദൗത്യം ലക്ഷ്യം വെയ്ക്കുന്നത്.