ഇസ്രായേലില്‍ കാണാതായ ബിജു കുര്യനെ കണ്ടെത്തി

Latest News

ന്യൂഡല്‍ഹി : കൃഷിപഠിക്കാനായി സര്‍ക്കാര്‍ സംഘത്തിനൊപ്പം ഇസ്രയേലില്‍ മുങ്ങിയ ഇരിട്ടി സ്വദേശി ബിജു കുര്യനെ കണ്ടെത്തി.ഇന്ത്യന്‍ എം ബസിയെ ഈ കാര്യം അറിയിച്ചത് ഇസ്രയേല്‍ ഇന്‍റര്‍പോളാണ്.ബിജുവിനെ തിരിച്ചയച്ചെന്ന് ഇന്ത്യന്‍ അംബാസഡര്‍ രാജീവ് ബോഖേഡേ കൃഷി വകുപ്പ് സെക്രട്ടറി ബി അശോകിനെ അറിയിച്ചു.
ബത്ലഹേം കാണാനാണ് പോയത്.ഇന്ത്യന്‍ സമയം നാലുമണിക്കുള്ള വിമാനത്തില്‍ ടെല്‍അവീവില്‍ നിന്ന് തിരിച്ച ബിജു ഇന്ന് പുലര്‍ച്ചെ 4നാണ് കോഴിക്കോടെത്തുക. ഇസ്രയേലില്‍ മുങ്ങിയ ബിജുവിന് നാട്ടിലേക്ക് തിരിക്കേണ്ടതായി വന്നത് നയതന്ത്രതലത്തില്‍ സര്‍ക്കാര്‍ സമ്മര്‍ദം ശക്തമാക്കിയതോടെയാണ്. ബിജുവിനെ സഹായിക്കുന്നത് ഗുണകരമായിരിക്കില്ലെന്ന് മലയാളികള്‍ക്ക് അവിടുത്തെ ഇന്ത്യന്‍ എംബസി നല്‍കിയ സന്ദേശവും ബിജുവിന് തിരിച്ചടിയായി. കൃഷി മന്ത്രി പി പ്രസാദിനെ ബിജുവിനെ കണ്ടെത്തിയ കാര്യം ബിജുവിന്‍റെ സഹോദരന്‍ ബെന്നിയാണ് വിളിച്ച് പറഞ്ഞത്.
ബിജു മുങ്ങിയതാണെന്ന് വ്യക്തമായിട്ടും ബെത്ലഹേം കാണാനാണ് പോയതെന്ന് പറയുന്നത് തുടര്‍നടപടികള്‍ ഒഴിവാക്കാനായാണ്.വീസ കാലാവധിയുള്ളതിനാല്‍ ബിജുവിനെതിരെ ഇസ്രയേലില്‍ നിയമനടപടിയുണ്ടായില്ല. സഹോദരന്‍ കൃഷിമന്ത്രിയോട് അപേക്ഷിച്ചത് സംസ്ഥാനത്തും നിയമനടപടിയുണ്ടാകരുതെന്നാണ്. എന്നാല്‍ എന്ത് കൊണ്ട് അപ്രത്യക്ഷനായെന്ന വിശദീകരണം ബിജു സര്‍ക്കാരിന് നല്‍കേണ്ടി വരും .

Leave a Reply

Your email address will not be published. Required fields are marked *