കൊച്ചി: ഇലന്തൂരില്‍ കൊല്ലപ്പെട്ട രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങളില്‍ കരള്‍, വൃ ക്ക തുടങ്ങിയ ആന്തരികാവയവങ്ങള്‍ ഇല്ലെന്നുവിവരം.മൃതദേഹങ്ങളില്‍ നിന്ന് അവയവങ്ങള്‍ മുറിച്ചുമാറ്റിയെന്നു പ്രതികള്‍ മൊഴിനല്‍കിയിരുന്നു. പക്ഷേ പിന്നീട് കുഴിയില്‍ നിക്ഷേപിച്ചു എന്ന് പ്രതികള്‍ പറയുന്നു.വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനു ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ. മൃതദേഹങ്ങളില്‍ നിന്ന് അവയവങ്ങള്‍ മുറിച്ചുമാറ്റിയ രീതി മനുഷ്യ ശരീരഘടന യെ പറ്റി നന്നായി അറിയാവുന്ന ആളുകള്‍ ചെയ്യുന്ന രീതിയിലാണെന്ന് ഫോറന്‍സിക് വിഭാഗം കണ്ടെത്തി. ഒന്നാം പ്രതി മുഹമ്മദ് ഷാഫി മോര്‍ച്ചറിയില്‍ കുറച്ചുകാലം ജോലി ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. മനുഷ്യ മാംസം വില്‍ക്കാമെന്ന് കൂട്ടുപ്രതികളായ ഭഗവല്‍ സിംഗിനോടും ലൈലയോടും മുഹമ്മദ്ഷാഫി പറഞ്ഞിരുന്നതായി കരുതുന്നു.
ഇത്തരത്തില്‍ മനുഷ്യ മാംസം വിറ്റാല്‍, 20 ലക്ഷം രൂപ കിട്ടുമെന്നായിരുന്നു ഷാഫിയുടെ വാഗ്ദാനം. ഇതിനായാണ് മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചതെന്നും പോലീസ് സംശയിക്കുന്നു. കരളിനും ഹൃദയത്തിനും മാറിടത്തിനും പ്രത്യേക വില കിട്ടുമെന്ന് ഭഗവല്‍ സിംഗിനേയും ലൈലയേയും വിശ്വസിപ്പിച്ചു. കൊലപാതകം നടത്തി തൊട്ടടുത്ത ദിവസം മനുഷ്യമാംസം വാങ്ങാന്‍ ബെംഗളൂരുവില്‍ നിന്ന് ആളു വരുമെന്നായിരുന്നു ഷാഫി പറഞ്ഞിരുന്നത്. മാംസം വാങ്ങാന്‍ ആളുവരില്ലെന്ന് പറഞ്ഞാണ് പിന്നീട് കുഴിച്ചിട്ടത്.റോസ് ലിനെ ബലിനല്‍കിയിട്ടും സാമ്പത്തിഭിവൃദ്ധി ഉണ്ടായില്ലെന്ന് ഭഗവല്‍ സിംഗും ലൈലയും പറഞ്ഞപ്പോള്‍, കൊന്ന രീതി ശരിയായില്ലെന്നും മരണം മോശം സമയത്തായിരുന്നെന്നും ഷാഫി ഇവരെ ധരിപ്പിച്ചു. തുടര്‍ന്നാണ് വീണ്ടും ബലി നല്‍കണമെന്ന് പറഞ്ഞതും രണ്ടാമത്തെ ഇരയായി പത്മയെ കണ്ടെത്തിയതും.
കൊലപാതകത്തിന്‍റെ പേരില്‍ ഭഗവല്‍ സിംഗിനേയും ലൈലയേയും ബ്ലാക്ക്മെയില്‍ ചെയ്യാനായിരുന്നു ഷാഫിയുടെ പദ്ധതിയെന്ന് സംശയിക്കുന്നു. ഇവരില്‍ നിന്ന് പലപ്പോഴായി 6 ലക്ഷം രൂപ വാങ്ങിയിരുന്നു, ഈ പണം ഇവര്‍ പല തവണ തിരിച്ചു ചോദിച്ചു.
കുടുംബത്തിന് അഭിവൃദ്ധിയുണ്ടാക്കി കൊടുക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഈ പണം വാങ്ങിയത്, കൊലപാതകത്തില്‍ ഇരുവരേയും പങ്കാളികളായാക്കിയാല്‍ ബ്ലാക്ക്മെയില്‍ ചെയ്ത് കൂടുതല്‍ പണം വാങ്ങിയെടുക്കാമെന്നും ഷാഫി കരുതിയിട്ടുണ്ടാകുമെന്നും പോലീസ് അനുമാനിക്കുന്നു