ഇലക്ടറല്‍ ബോണ്ട് റദ്ദാക്കണമെന്ന് സുപ്രീം കോടതി

Kerala

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് റദ്ദാക്കണമെന്ന് സുപ്രീം കോടതി. ഇലക്ടറല്‍ ബോണ്ടിന്‍റെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പറഞ്ഞത്.ഇലക്ടറല്‍ ബോണ്ടുകളുടെ വിതരണം നിര്‍ത്തിവയ്ക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. വിവരങ്ങള്‍ രഹസ്യമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും പൗരന്‍റെ വിവരാവകാശത്തെ ലംഘിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
സംഭാവനകള്‍ നല്‍കുന്നവര്‍ക്ക് പാര്‍ട്ടികളില്‍ സ്വാധീനം കൂടുമെന്നും ഇത് തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തിരിച്ചടിയാണെന്നും കോടതി നിരീക്ഷിച്ചു. ഇതുവരെയുള്ള ബോണ്ട് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശം നല്‍കി. മാര്‍ച്ച് 31നകം ഈ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം.പണമാക്കി മാറ്റാത്ത ബോണ്ടുകള്‍ പാര്‍ട്ടികള്‍ മടക്കി നല്‍കണം. ഇലക്ടറല്‍ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധവും ഏകപക്ഷീയവുമാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.കള്ളപ്പണം തടയാനുള്ള ഏക മാര്‍ഗം ഇലക്ടറല്‍ ബോണ്ടുകളല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
2017ല്‍ അന്നത്തെ ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്ലിയാണ് ഈ പദ്ധതി മുന്നോട്ടുവച്ചത്. 2018ല്‍ ബില്‍ പാസായി.

Leave a Reply

Your email address will not be published. Required fields are marked *