ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിക്ക് അന്ത്യാഞ്ജലി

Gulf World

ടെഹ്റാന്‍: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയുടെയും മറ്റുള്ളവരുടെയും മൃതദേഹം വഹിച്ചുള്ള വിലാപയാത്രയില്‍ പങ്കെടുത്ത് പതിനായിരങ്ങള്‍. ചൊവ്വാഴ്ച വടക്കുപടിഞ്ഞാറന്‍ നഗരമായ തബ്രിസില്‍ നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
മുതിര്‍ന്ന ഉദ്യോഗസ്ഥരും സൈനിക കമാന്‍ഡര്‍മാരും ഉള്‍പ്പെടെ പതിനായിരക്കണക്കിന് ഇറാനികള്‍ നഗരത്തിലെ രക്തസാക്ഷി സ്ക്വയറില്‍ ഒത്തുകൂടി. വിലാപയാത്ര ചൊവ്വാഴ്ച വൈകുന്നേരത്തോടെ മധ്യ ഇറാനിയന്‍ നഗരമായ കോമിലെത്തി. ഇവിടെയാണ് ഇബ്രാഹിം റെയ്സി പഠിച്ചിരുന്ന ആരാധനാലയങ്ങളും മതപഠന ശാലകളുമുള്ളത്.
കോമിലെ ചടങ്ങുകള്‍ക്ക് ശേഷം ബുധനാഴ്ച മൃതദേഹങ്ങള്‍ തലസ്ഥാനമായ ടെഹ്റാനിലേക്ക് കൊണ്ടുപോകും. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. വിവിധ രാജ്യങ്ങളുടെ തലവന്‍മാരും പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *