ഇറാനില്‍ സ്ഫോടനം; 70 പേര്‍ കൊല്ലപ്പെട്ടു

Top News

ടെഹ്റാന്‍: തെക്കന്‍ ഇറാനിലെ കെര്‍മാനില്‍ സ്ഫോടനത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു. 170ഓളം പേര്‍ക്ക് പരുക്കേറ്റു. ഖാസിം സുലൈമാനിയുടെ ഖബറിന് സമീപമാണ് സ്ഫോടനം നടന്നതെന്ന് ഇറാന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ഖാസിം സുലൈമാനിയുടെ സ്മരണയ്ക്കായി നടന്ന ചടങ്ങിനിടെയാണ് സ്ഫോടനം ഉണ്ടായത്. 2020-ല്‍ ബാഗ്ദാദ് വിമാനത്താവളത്തില്‍ യു.എസ് ഡ്രോണ്‍ ആക്രമണത്തിലാണ് ഇറാന്‍റെ ഉന്നത കമാന്‍ഡറായിരുന്ന സുലൈമാനി കൊല്ലപ്പെട്ടത്.
ഖബര്‍സ്ഥാനിലേക്ക് പോകുന്ന റോഡില്‍ നിരവധി ഗ്യാസ് ക്യാനിസ്റ്ററുകള്‍ പൊട്ടിത്തെറിച്ചെന്നും ഭീകരാക്രമണമാണ് നടന്നതെന്നും കെര്‍മാന്‍ പ്രവിശ്യയിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സുലൈമാനിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് നൂറുകണക്കിന് പേര്‍ ഒത്തുകൂടിയ സമയത്താണ് സ്ഫോടനം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *