ഇരിങ്ങാലക്കുടയില്‍ രണ്ട് പേര്‍ മരിച്ചത് വ്യാജ മദ്യം കഴിച്ചെന്ന് സൂചന

Top News

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ യുവാക്കള്‍ മരിച്ചത് വ്യാജമദ്യം കഴിച്ചാണെന്ന് സൂചന. പോസ്റ്റ്മോര്‍ട്ടത്തില്‍ ആന്തരികാവയവങ്ങളില്‍ മിഥൈല്‍ ആല്‍ക്കഹോളിന്‍റെയും ഫോര്‍മാലിന്‍റെയും അംശം കണ്ടെത്തി.വ്യാജ മദ്യം വില്‍ക്കുന്നുവെന്ന് സംശയിക്കുന്ന മൂന്നുപേരെ പൊലീസ് ചോദ്യം ചെയ്തു.
ഇന്നലെയാണ് ഇരിങ്ങാലക്കുട സ്വദേശികളായ നിഷാന്ത്, ബിജു എന്നിവര്‍ മരിച്ചത്. അബദ്ധത്തില്‍ കഴിച്ചതാണോ, ആരെങ്കിലും മനപൂര്‍വം നല്‍കിയതാണോയെന്ന സംശയത്തിലാണ് പൊലിസ്. ഒരാള്‍ മദ്യത്തില്‍ ഫോര്‍മാലിന്‍ ഒഴിച്ചും രണ്ടാമത്തെയാള്‍ വെള്ളം കൂട്ടിയുമാണ് ഫോര്‍മാലിന്‍ കഴിച്ചിട്ടുള്ളത്. ഇരുവരുടേയും ആന്തരിക അവയവങ്ങള്‍ ഗുരുതാരാവസ്ഥയിലായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരുടെ പക്കല്‍ ഫോര്‍മാലിന്‍ എങ്ങനെ വന്നുവെന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്. തിങ്കളാഴ്ച വൈകിട്ട് വൈകിട്ട് 7 മണിയോടെയാണ് ഇരിങ്ങാലക്കുട ചന്തക്കുന്ന് കണ്ണംമ്ബിള്ളി വീട്ടില്‍ നിശാന്ത്, ചെട്ടിയാല്‍ സ്വദേശി അണക്കത്തി പറമ്പില്‍ ബിജു എന്നിവര്‍ ചിക്കന്‍ സ്റ്റാളില്‍ ഇരുന്ന് മദ്യപിച്ചത്. ഒരു മണിക്കൂറിനുള്ളില്‍ ഇരുവരും കുഴഞ്ഞു വീണു. വായില്‍ നിന്ന് നുരയും പതയും വന്ന ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *