ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ദേശീയ അസംബ്ലി പിരിച്ചുവിട്ട പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് തിരിച്ചടി.
ദേശീയ അസംബ്ലി പിരിച്ചുവിട്ട നടപടി പാക് സുപ്രീംകോടതി റദ്ദാക്കി. അവിശ്വാസ പ്രമേയത്തിന് വോട്ടെടുപ്പ് നടത്താത്തത് ഭരണാഘടനാവിരുദ്ധമല്ലെന്നു നിലപാട് എടുത്ത ഡെപ്യൂട്ടി സ്പീക്കറുടെ നടപടിയും സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് റദ്ദാക്കി.ശനിയാഴ്ച അവിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. നിലവിലെ സാഹചര്യത്തില്‍ ഇമ്രാന്‍ ഖാന് ഭൂരിപക്ഷം തെളിയിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. മാത്രമല്ല ഭരണകക്ഷിയിലെ അംഗങ്ങള്‍ വരെ ഇമ്രാനെതിരേ വോട്ട് രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഇമ്രാന്‍ സര്‍ക്കാര്‍ താഴെ വീഴാനാണ് സാധ്യത.പ്രധാനമന്ത്രിക്കെതിരേ കഴിഞ്ഞ മാര്‍ച്ച് എട്ടിനു പ്രതിപക്ഷം അവിശ്വാസപ്രമേയം അവതരിപ്പിച്ചതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ തുടക്കം.