ഇസ്ലാമബാദ്: ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം തള്ളുകയും ദേശീയ അസംബ്ലി പിരിച്ചുവിടുകയും ചെയ്ത സാഹചര്യത്തില്‍ തുടര്‍ നടപടികളുമായി പ്രതിപക്ഷം.ഖാനെയും സ്പീക്കര്‍ അസദ് ഖൈസറിനെയും ആര്‍ട്ടിക്കിള്‍ ആറ് പ്രകാരം വിചാരണ ചെയ്യുമെന്ന് ദേശീയ അസംബ്ലിയിലെ പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. അവിശ്വാസ പ്രമേയത്തെ ഭരണഘടനാ വിരുദ്ധം എന്ന് ഖാസിം സൂരി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഷെഹ്ബാസിന്‍റെ പ്രതികരണം.