ഇന്ന് കൊട്ടിക്കലാശം

Kerala

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പു നടക്കുന്ന കേരളത്തില്‍ പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറിന് അവസാനിക്കും. കൊട്ടിക്കലാശത്തിന് ശേഷം വ്യാഴാഴ്ച നിശബ്ദ പ്രചരണമാണ്.
രണ്ടു മാസത്തോളം നീണ്ട പ്രചാരണത്തിനുശേഷമാണ് വെള്ളിയാഴ്ച കേരളം പോളിംഗ് ബൂത്തിലെത്തുന്നത്. 2.76 കോടി വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. 20 മണ്ഡലത്തിലായി 194 സ്ഥാനാര്‍ത്ഥികളുണ്ട്. വിധിയറിയാന്‍ ജൂണ്‍ നാലുവരെ കാത്തിരിക്കണം.
കേരളത്തിനൊപ്പം 13 സംസ്ഥാനങ്ങളില്‍ നിന്നായി 88 മണ്ഡലങ്ങളാണ് രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പോളിംഗ് ബൂത്തിലെത്തുന്നത്.
കര്‍ണാടകയിലെ 14, രാജസ്ഥാനിലെ 13 മണ്ഡലങ്ങളിലും വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കും. കലാപബാധിത മേഖലയായ ഔട്ടര്‍ മണിപ്പുരിലെ ശേഷിക്കുന്ന ബൂത്തുകള്‍, യുപി, മഹാരാഷ്ട്ര, അസം, ബിഹാര്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, തൃപുര, ബംഗാള്‍, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ ഏതാനും മണ്ഡലങ്ങളിലും വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ് .

Leave a Reply

Your email address will not be published. Required fields are marked *